തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കെട്ടടങ്ങിയ സോളാർ പ്രശ്നം ഉയർത്തി കൊണ്ട് വരുന്നതിന് ഒരു പക്ഷെ ചിലർക്ക് ആഗ്രഹം ഉണ്ടായിരിക്കാം. സോളാർ കമ്മീഷൻ വെച്ചപ്പോൾ അത് ബഹിഷ്കരിച്ചവരാണ് ഇടതുപക്ഷം; മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇതിൽ വരില്ല എന്ന കാരണമാണ് പറഞ്ഞത്.
സോളാർ കമ്മീഷന്റെ ഉപാധികളും നിബന്ധനകളും ആദ്യം തീരുമാനിച്ച ശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ല. ആദ്യം മുതൽ തന്നെ എന്തും ചർച്ച ചെയ്യാമായിരുന്നു, സോളാർ പ്രശ്നത്തെ സംബന്ധിച്ച് നിയമസഭക്കകത്ത് വന്നിട്ടുള്ള എല്ലാ പരാമർശങ്ങളും, പുറത്ത് മാധ്യമങ്ങളിൽ വന്നിട്ടുള്ള എല്ലാ പ്രശ്നങ്ങളും അന്വേഷിക്കുന്നതിനാണ് സോളാർ കമ്മീഷനെ വെച്ചിരിക്കുന്നത്. ഇപ്പോൾ നേരിട്ട് രാഷ്ട്രിയ പാർട്ടികൾ സോളാർ കമ്മീഷനിൽ വന്നിട്ടില്ല, അതിൽ കക്ഷി ചേർന്നിരിക്കുന്നത് ബിനാമികളാണ്. ഇപ്പോൾ ഒരു ബിജു രാധാകൃഷ്ണനെ മറയാക്കി വന്നിരിക്കയാണ്. അദ്ദേഹത്തിനെ 5 കൊല്ലം ശിക്ഷിച്ചു കൊണ്ടുള്ള പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വിധിയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. "He told me that he is an IPS officer of 1996 batch and his posting was as Nadapuram ASP. And now he is on leave. He got PhD on solar energy from London. He is one of the persons who has got PhD in solar energy in India. He is the advisor of Chief Minister Narendra Modi of Gujarat." ഡിഗ്രി പോലും പാസ്സായിട്ടില്ല. സിവിൽ സർവീസ് അക്കാദമിയിൽ പ്രമുഖരായ പലരും ക്ലാസ്സെടുക്കുമ്പോൾ മുന്നിൽ വന്നിരുന്ന ആളാണ്.
ഇപ്പോൾ പറയുന്ന കാര്യങ്ങൾ എന്തു കൊണ്ട് നേരത്തെ പറഞ്ഞില്ല? അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. ഒരു പുകമറ സൃഷ്ടിച്ചു എന്നെയോ യു. ഡി. എഫിനെയോ അതിന്റെ കരിനിഴലിൽ വീഴ്ത്താൻ ശ്രമിച്ചാൽ നടക്കില്ല. മനസാക്ഷിയാണ് ഏറ്റവും വലിയ ശക്തി, അത് ഞങ്ങളുടെ കൂടെയാണ്. #OommenChandy #Kerala #CM #Solarissue
No comments:
Post a Comment